Ente daivamo ente

Malayalam Hymn

Ente daivamo ente

Ente daivamo ente lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

എന്റെ ദൈവമോ എന്റെ ബുദ്ധിമുട്ടെല്ലാം തന്റെ മഹത്വത്തിന്റെ ധനത്തിനാലെ തീർത്തുതന്നീടും നാളയെക്കൊണ്ടെൻമനസ്സിൽ ഭാരമേറുന്ന-ഏതു നേരമെല്ലാം തൻ വചനം ധൈര്യം തന്നീടും ലോകത്തിന്റെ താങ്ങുകൾ നീങ്ങിപ്പോകുമ്പോൾ സ്വർഗ്ഗത്തിന്റെ താതനെന്റെ കൂടെവന്നീടും പ്രാപ്തി തന്നീടും തൃപ്തി തന്നീടും പച്ചയായ പുൽപ്പുറം ഒരുക്കിതന്നീടും നഷ്ടമായതൊന്നും ഏതും സാരമില്ലല്ലോ ഞാനുറയ്ക്കുന്നു വിശ്വാസമേറിടുന്നു എന്നെ പോറ്റിടുവാനേശു ശക്തനായവൻ ആരിൽ ഞാൻ വിശ്വാസമർപ്പിച്ചീടുന്നുവോ അവനെൻ ഉപനനിധി കാത്തുകൊള്ളുമെന്നറിയുന്നു ഭാവിയെ ഓർത്തു വിചാരമേറിടാൻ കാര്യമില്ലന്നെൻ മനനസ്സിൽ ധൈര്യമേറിടുന്നു

Related Songs