Malayalam Hymn
En aathma sneharoopan
En aathma sneharoopan lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
എൻ ആത്‌മ സ്നേഹരൂപൻ
ശാലേമിൻ രാജരാജൻ
ശാരോൻ ഗിരിച്ചരുവിൽ
ചേലെഴും റോസാണിവൻ (2)
1 കന്മഷ ചേറിനാലെ
ആവൃതനായൊരെന്നെ
തൃകൈയ്യാൽ വീണ്ടെടുത്ത
സ്നേഹം അവർണനീയം (2);- എൻ...
2 യാമിനി തന്നിൽ പെയ്യും
നീഹാരം കണക്കെ
നിൻ മൊഴി തൂകിടുമ്പോൾ
എൻ മനം ആനന്ദിപ്പൂ (2);- എൻ...
3 ശ്രേഷ്ഠരിൽ ശ്രേഷ്‌ഠനവൻ
നിസ്‌തുല്യ കാന്തനവൻ
കണ്ടാൽ മതി വരാത്ത
സുന്ദരനാണെൻ പ്രിയൻ (2);- എൻ...
4 നീർത്തോടിനായ് ഗമിയ്ക്കും
മാനെപ്പോലെൻ ഹൃദയം
കർത്തനെ നിന്നിൽ ചേരാൻ
നിത്യം ഞാൻ കാംഷിക്കുന്നു (2);- എൻ...
5 തൻ കൂടെ പാർത്തിടുവാൻ
നാളുകളേറുകില്ല
മോഹന വീടൊരുക്കി
വേഗം താൻ വന്നിടുമേ (2);- എൻ...