Yeshuve rakshaka nathhane en

Malayalam Hymn

Yeshuve rakshaka nathhane en

Yeshuve rakshaka nathhane en lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവേ രക്ഷകാ നാഥനേ എൻ കർത്താവേ നീയല്ലോ എന്നും എന്റെ ജീവനാഥൻ! നീയല്ലോ എന്നും എന്റെ ആശ്രയവും പാതതെറ്റി ഞാൻ ഓടിയനേരം പാപിയാമെന്നെ തേടിവന്നു നീ(2) കണ്ടുകിട്ടുവോളം തേടിയലഞ്ഞു വീണ്ടെടുത്തെന്നെ നിൻ മാർവ്വിലണച്ചു(2);­ യേശുവേ... പാപിയാമെന്നെ തേടിവന്നതാൽ പാടുപെട്ടോരെൻ പ്രാണനായകൻ(2) പാപമില്ലാത്തോൻ പാപികൾക്കായി നിന്ദിതനായി താൻ ക്രൂശിതനായി(2);­ യേശുവേ... ക്രൂശിലെ സ്നേഹം യേശുവിൻ സ്നേഹം പാടി വർണ്ണിപ്പാൻ വാക്കുകൾ പോരാ(2) വീണ്ടെടുത്ത സ്നേഹം ആർത്തുപാടും ഞാൻ ജീവനുള്ളെന്നും എൻ യേശുനാമത്തിൽ(2);­ യേശുവേ...

Related Songs