Maranam atheppozhaakum

Malayalam Hymn

Maranam atheppozhaakum

Maranam atheppozhaakum lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

മരണം അതെപ്പോഴാകുമെന്നതാരുമറിയുന്നില്ല കാഹളം അതെപ്പോൾ മുഴങ്ങുമെന്നതുമാരുമറിയുന്നില്ല ഇവ ഏതൊന്നാകിലും ക്ഷണമേതൊന്നാകിലും നിൻ ഗതി എന്തെന്നറിഞ്ഞു കൊള്ളുക മനുജാ... ഇന്ന് നീ മരിച്ചാൽ നിത്യത എവിടെ നിത്യ സ്വർഗ്ഗമതോ നിത്യ നരകമോ സത്യമതേതന്നറിഞ്ഞുകൊള്ളുക ക്ഷണികമാം ലോക ജീവിതം കഠിനമാം ലോക യാത്രകൾ ഏകനായ് താണ്ടി നീങ്ങിടും നിഴലുപോൽ മാറും ജീവിതം കുമിളപോൽ വേഗം തീർന്നിടും നശ്വരം ലോക ജീവിതം - മനുജാ... ഇത്രാംമം സ്നേഹമേകുവാൻ നിത്യമാം ജീവനേകുവാൻ പുത്രനെ തന്നു യാഗമായ് കർത്തനായ് ഇനി ജീവിതം നിത്യമായ് ഇനി വാണീടും എത്രയോ ഭാഗ്യ ജീവിതം - മനുജാ... പുത്രനെ ക്രൂശിലേകുവാൻ നിത്യമാം രക്ഷ യേകുവാൻ ഏഴയെ കണ്ടു യോഗ്യനായ് എത്രയോ കാലമേകനയ് വ്യർത്ഥമാക്കി ഈ ജീവിതം കർത്തനാണിനിയി ജീവിതം- മനുജാ...

Related Songs