Malayalam Hymn
Sevikkum njangal yahovaye
Sevikkum njangal yahovaye lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
സേവിക്കും ഞങ്ങൾ യഹോവയെ എന്നെന്നും
സേനയിൻ അധിപനാം നായകനെ
സേവിക്കും ഞങ്ങൾ യഹോവയെ എന്നെന്നും
ജയത്തിൻ വീരനാം യേശുവിനെ
1 നമ്മുടെ ദൈവം ജീവിക്കുന്നിന്നെന്നും
നാൾതോറും ഭാരങ്ങൾ പേറുന്നവൻ
ഉന്നതൻ നമ്മുടെ ബലവും ഗീതവും
എന്നും നല്ലവൻ ഇമ്മാനുവേൽ;-
2 നിൻ തിരു ദയയാൽ അനുദിനം ഞങ്ങളെ
ഈ മരുവിൻ ചൂടിൽ പുലർത്തിയല്ലോ
ഭീതിയുമാധിയുമേറിയ ജീവിതം
മോദമതാക്കി തീർത്തതിനാൽ;-
3 പാരിതിൽ നാം പരദേശികൾ നമ്മൾ
പാർക്കുന്നു നിൻ കൃപയൊന്നതിനാൽ
തിരിഞ്ഞുനോക്കി സ്തുതികളുയർത്തി
വന്നവഴികളെ ഓർക്കുക നാം;-