Malayalam Hymn
Kurishum nija tholileduthoru vangrimel
Kurishum nija tholileduthoru vangrimel lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കുരിശും നിജതോളിലെടുത്തൊരുവൻ ഗിരിമേൽ
കരേറിപ്പോകുന്ന കാഴ്ച കാണ്മിൻ
1 അവനീശസുതൻ മഹിമോന്നതനാം
അവനീശ്വരരിൽ ബഹുവന്ദിതനാം
അവനീവിധമേഴസമാനമുഴന്നതു കാണ്മിൻ
പാപികളാം നരർക്കായ്
2 സഹതാപമൊരുത്തനുമില്ലവനിൽ
സഹകാരികളൊരുവരുമില്ലരികിൽ
സർവ്വേശ്വരനും കൈവിട്ടിതു ദാരുണമോർത്താൽ
പാപികളാം നരർക്കായ്
3 നരികൾക്കു വസിപ്പതിനായ് കുഴിയും
പറവയ്ക്കു വസിപ്പതിന്നായ് കൂടും
ഭൂവിയുണ്ടിവനോ തലചായ്പതിന്നായ് കുരിശല്ലാ
തിപ്പാരിൽ സ്ഥാനമില്ല
4 നരകാഗ്നിയിൽ നരരാകുലരായ്
എരിയാനിടയാകരുതായതിനായ്
ചൊരിയുന്നവനിൽ ദുരിതങ്ങളശേഷവുമീശൻ
കാരുണ്യമേതുമെന്യേ