Aathma shakthiye irrangi ennilvaa

Malayalam Hymn

Aathma shakthiye irrangi ennilvaa

Aathma shakthiye irrangi ennilvaa lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ആത്മശക്തിയെ; ഇറങ്ങി എന്നിൽവാ മഴപോലെ പെയ്തിറങ്ങിവാ സ്വർഗ്ഗീയതീയേ; ഇറങ്ങി എന്നിൽവാ മഴപോലെ പെയ്തിറങ്ങിവാ ആത്മനദിയായ് ഒഴുകി എന്നിലിന്നുവാ ആത്മശക്തിയായ് ഒഴുകി എന്നിലിന്നുവാ; മഴപോലെ പെയ്തിറങ്ങിവാ (4) 1 പെന്തിക്കോസ്തു നാളിലെയാ മാളികമുറി അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ, അഗ്നിജ്വാലപോൽ പിളർന്നിറങ്ങിവാ കോടുങ്കാറ്റുപോലെ വീശി എന്നിൽവാ;- മഴപോലെ പെയ്തിറങ്ങിവാ (4) 2 കഴുകനെപ്പോലെ ചിറകടിച്ചുയരാൻ തളർന്നുപോകാതെ ബലം ധരിച്ചോടുവാൻ, കാത്തിരിക്കുന്നിതാ ഞാനും യഹോവേ ശക്തിയേ പുതുക്കുവാൻ എന്റെ ഉള്ളിൽവാ; മഴപോലെ പെയ്തിറങ്ങിവാ (4) 3 ഏലിയാവിൻ യാഗത്തിൽ ഇറങ്ങിയ അഗ്നിയേ മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ അഗ്നിയേ, എന്റെ ജീവനിൽ നിറഞ്ഞിറങ്ങിവാ ഒരു പ്രാവുപോൽ പറന്നിറങ്ങിവാ; മഴപോലെ പെയ്തിറങ്ങിവാ (4)

Related Songs