Malayalam Hymn
Oru kazhukanpol shakthiye
Oru kazhukanpol shakthiye lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
ഒരു കഴുകൻപോൽ ശക്തിയെ പുതുക്കിടും
വാനവിരവിൽ ചിറകടിച്ചുയർന്നിടും
പുതുശക്തിയെ പ്രാപിക്കും ഓടിടും ഞാൻ
പുതു ജീവൻ ഞാൻ പ്രാപിക്കും ഈ ധാരയിൽ
ഹല്ലേലൂയ്യ ഹല്ലേലുയ്യ -4
ബാല്യക്കാർ ക്ഷീണിച്ചീടും
യവ്വനക്കാർ ഇടറും
യഹോയെ കാത്തിരിപ്പോർ
ശക്തിയെ പുതുക്കിടും - ഹല്ലേലൂയ്യ
മുൻപിൽ ചെങ്കടൽ ആർത്തീടിലും
പിൻപിൽ വൈരികൾ വന്നീടിലും
ചെങ്കടൽ പിളർന്ന വൈരിയെ തകർത്ത
കർത്തനെൻ കൂടെവരും - ഹല്ലേലൂയ്യ
രോഗ പീഡകൾ ഏറീടിലും
നിന്ദ ദുഷികളും വന്നീടിലും
ലോകത്തെ ജയിച്ച എൻ പ്രിയനേശു
കൂടെയുണ്ടെന്നുമെന്നും - ഹല്ലേലൂയ്യ