Vishvasathaal ellaam ellaam saaddhyam

Malayalam Hymn

Vishvasathaal ellaam ellaam saaddhyam

Vishvasathaal ellaam ellaam saaddhyam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

വിശ്വാസത്താൽ എല്ലാം എല്ലാം സാദ്ധ്യം വിശ്വസിച്ചാൽ ദൈവമഹത്വം കാണും (2) വിശ്വാസമോ ആശയിൻ ഉറപ്പും കാണാകാര്യത്തിൽ നിശ്ചയവുമേ (2) 1 അബ്രഹാം യഹോവയിൽ വിശ്വസിച്ചു ദൈവം അത് നീതിയായ് കണക്കിട്ടല്ലോ (2) ആശയ്ക്ക് വിരോധമായ് ആശയോടെ വിശ്വസിച്ചു അനുഗ്രഹം പ്രാപിച്ചു (2);- വിശ്വാസ... 2 ആരേ ഞാൻ വിശ്വസിപ്പതെന്നറിയുന്നു അവൻ എൻ ഉപനിധി സർവ്വ ശക്തനേ (2) ഒരുനാളും കൈവിടാതെ ഉപേക്ഷിക്കാതെ അന്ത്യത്തോളം എന്നെ വഴി നടത്തും (2);- വിശ്വാസ... 3 ദൈവം തന്ന വാഗ്ദത്തങ്ങൾ എല്ലാം എല്ലാം നിശ്ചയമായ് നിറവേറിടും അതിവേഗത്തിൽ (2) വിശ്വസിക്ക നീ ധൈര്യം പ്രാപിക്ക സമയം ആസന്നമായി നിറവേറുവാൻ (2);- വിശ്വാസ... 4 നിനക്കെതിരായ് നിൽക്കും പ്രതികൂലങ്ങൾ അനുകൂലമായി മാറും അത് നിശ്ചയമായ് (2) ചെങ്കടൽ പിളരും യോർദ്ദാൻ പിൻവാങ്ങും ജയവീരൻ ദൈവം നിന്റെ മുമ്പിലുണ്ടല്ലോ (2);- വിശ്വാസ...

Related Songs