Ha enthoraanandam kunjaattin kalya

Malayalam Hymn

Ha enthoraanandam kunjaattin kalya

Ha enthoraanandam kunjaattin kalya lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഹാ! എന്തോരാനന്ദം കുഞ്ഞാട്ടിൻ കല്യാണം അവന്റെ കാന്തയും നന്നായൊരുങ്ങിയല്ലോ നാമുല്ലസിച്ചാർക്കുക സന്തതവും അവനു മഹത്വം കരേറ്റും വിധം സ്തുതി സ്തോത്ര ഗാനങ്ങൾ പാടിക്കൊണ്ട് ശുദ്ധവും ശുഭ്രവുമിടകലർന്ന മിന്നുന്ന വസ്ത്രത്താലലംകൃതമായ് തിരു സവിധേയണഞ്ഞീടുക നാം ഹല്ലേലുയ്യാ നാദം മുഴക്കുക നാം അല്ലലെല്ലാം ദൂരത്തകന്നീടുമെ അമിതാനന്ദത്താലുള്ളം നിറഞ്ഞീടുമെ മഹത്വത്തിൻ മണിയറ പൂകും നമ്മൾ തേജസ്സും മഹത്വവുമണിഞ്ഞുകൊണ്ട് പരിലസിക്കും നവ കാന്തയായി കോടി കോടി വാന ഗോളങ്ങളിൽ നിവസിക്കുമസംഖ്യമാം ജീവികളും സമ്മേളിക്കുമെ മഹാ സന്തോഷത്താൽ സംതൃപ്തി സന്തതം കളിയാടുന്ന സമ്മേളനം നമ്മെ കൈമാടുന്നു സംശുദ്ധരായ് സേവ തുടർന്നിടുക കണ്ണിമയ്ക്കും സമയത്തിനുള്ളിൽ കണ്മണിയാം മണവാളൻ മുമ്പിൽ ശോഭാ പരിപൂർണ്ണരായ് തീരും നമ്മൾ പ്രാണ പ്രിയൻ പേർക്കായീയുലകിൽ പ്രാണനെപ്പോലും സമർപ്പിച്ചവർ പ്രാഗത്ഭ്യമോടെന്നെന്നും വാണീടുമെ സൗന്ദര്യ പൂർണ്ണത പരിലസിക്കും സൗഭാഗ്യമായുള്ള ജീവിതം നാം മണവാളനുമായ് തുടർന്നീടുമെ സുപ്രഭാതം ഉദിക്കും ഉഷസ്സിൽ നീതിസൂര്യ പ്രഭ വികസിക്കുന്നാ ശുഭ മുഹൂർത്തം നമ്മെ വേളിചെയ്യും കാന്തൻ തൻ ദീപ്തി കലർന്നീടുമ്പോൾ കാന്താപദം നമ്മെയലങ്കരിക്കും കാന്തൻ വലഭാഗേയണഞ്ഞീടും നാം വേർപിരിവാൻ കഴിയാത്തതാം സൽ- പ്രേമാനുരാഗമാം സായൂജ്യത്താൽ സംയോജിപ്പതെന്തു മഹാത്ഭുതമെ (ഹാ സുന്ദരവീടെ... രീതി)

Related Songs