Kunjaattin kallyaana mahal dinatthil

Malayalam Hymn

Kunjaattin kallyaana mahal dinatthil

Kunjaattin kallyaana mahal dinatthil lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കുഞ്ഞാട്ടിൻ കല്ല്യാണ മഹൽ ദിനത്തിൽ നാം കാന്തയായ് നിൽക്കും ശോഭാ പരിപൂർണ്ണതയോടെ മിന്നുന്ന വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു നാം പ്രിയൻ മുഖം കണ്ടാനന്ദിക്കും നിത്യയുഗങ്ങൾ 2 ആയിരമായിരം ദൂതന്മാർ ശുശ്രൂഷ ലഭിക്കുമെന്റെ പ്രിയനുമായ് വാഴും സമയം നിത്യാനന്ദത്താലെൻ ഹൃദയമാദിനം കവിഞ്ഞൊഴുകും വൻ നദിപോൽ ബഹുദൂരമായ് 3 കാന്തനും കാന്തയും കല്ല്യാണ ശാലയിൽ എണ്ണമില്ലാത്ത ശുദ്ധർ മദ്ധ്യേ വാഴും ചന്തമായ് ലഭിക്കുമന്നെനിക്കസംഖ്യം നിക്ഷേപം പ്രമോദമായ് വാണിടും ഞാൻ യുഗായുഗങ്ങളായ് 4 ശോഭിക്കും കിരീടം ബഹുവർണ്ണങ്ങളായ് എൻ ശിരസ്സിൽ വച്ചനുദിനമാശിസ്സരുളും രാജപുരോഹിത വിശുദ്ധ വംശമായ് സിംഹാസനത്തിൽ വാഴും രാജരാജൻ കൂടെന്നും 5 എൻ പ്രിയൻ തീർക്കുവാൻ പോയൊരു വീടതിൽ സുഭിക്ഷമായ് വസിച്ചീടും വ്യത്യാസം വന്നിടാ ഈ ലോക സ്ഥാനമാനങ്ങൾ വെടിഞ്ഞു ഞാൻ കർത്താവിൻ പിൻപെ പോകും സ്വർഗ്ഗ ദേശത്തെത്തുമെ

Related Songs