Malayalam Hymn
Athbhutha namathin mahal prabhuve
Athbhutha namathin mahal prabhuve lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
അത്ഭുത നാമത്തിൻ മഹൽ പ്രഭുവേ
ആരാധ്യൻ യോഗ്യനാം പരിശുദ്ധനെ
വർണ്ണിക്കും വണങ്ങിടും നിൻ നാമത്തെ
നീ മാത്രം ഉന്നതൻ യേശുപരാ (2)
സ്തുതിച്ചിടാൻ ... യോഗ്യനേ
കുഞ്ഞാടേ നീ.. ജയാളിയേ(2)
ഭാരങ്ങൾ ക്ഷീണങ്ങൾ ഏറിടുമ്പോൾ
ചാരത്തണയുവാൻ യേശുവുണ്ട്
തളരാതെ പതറാതെ മുന്നേറുവാൻ
യേശുവിൻ വലംകരം കൂടെയുണ്ട്(2)
ഓടിടും ഞാൻ വിശ്വാസത്താൽ
നേടിടും ഞാൻ നിൻ കൃപയാൽ(2)
ആരെല്ലാം എതിരായ് തീർന്നെന്നാലും
ഏകനായ് ഞാൻ ഭൂവിൽ ആയിടിലും
മാറില്ല മറക്കില്ല നാഥനവൻ
ചേർത്തിടും മാർവ്വതിൽ സ്നേഹത്തോടെ(2)
ചാരിടും ഞാൻ നിൻ സന്നിധേ
നിൻ സാന്നിദ്ധ്യം എൻ ബലമേ(2)
Bridge
നീ മാത്രം നീ മാത്രം
എന്നേശുവേ നീ മാത്രം ...
നീ മാത്രം നീ മാത്രം
എന്നാശ്രയം നീ മാത്രം(2)