Malayalam Hymn
Manushyaa nee mannaakunnu
Manushyaa nee mannaakunnu lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1. മനുഷ്യാ നീ മണ്ണാകുന്നു
മണ്ണിലേക്കു മടങ്ങും നൂനം
അനുതാപക്കണ്ണുനീർ വീഴ്ത്തി
പാപ പരിഹാരം ചെയ്തു കൊൾക നീ
2. ഫലം നല്കാതുയർന്നു നില്ക്കും
വൃക്ഷ നിരയെല്ലാം അരിഞ്ഞു വീഴ്ത്തും
എരിതീയിൽ എരിഞ്ഞു വീഴും
നീറി നിറം മാറി ചാമ്പലായ് തീരും
3. ദൈവപുത്രൻ വരും ഊഴിയിൽ
ധാന്യക്കളമെല്ലാം ശുചിയാക്കുവാൻ
നെന്മണികൽ സംഭരിക്കുന്നു
കെട്ട പതിരെല്ലാം ചുട്ടെരിക്കുന്നു
4. ആയിരങ്ങൾ വീണു താഴുന്നു
മർത്യ മാനസങ്ങൾ വെന്തു നീറുന്നു
നിത്യ ജീവൻ നല്കിടും നീർച്ചാൽ
വിട്ടു മരുഭൂവിൽ ജലം തേടുന്നു