Malayalam Hymn
Vagdathangalil vishvasthane
Vagdathangalil vishvasthane lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
വാഗ്ദത്തങ്ങളിൽ വിശ്വസ്തനെ
വാക്കുപറഞ്ഞാൽ മാറാത്തവനെ
വാനം ഭൂമി മാറിപ്പോയാലും
ഒരുനാളും മാറില്ല തൻ വാഗ്ദത്തം
വാനം ഭൂമി ഉളവായ് വാക്കുകളാൽ
ആഴിയും ഊഴിയും ഉളവായി വാക്കുകളാൽ
വാന ഗോളങ്ങളും സർവ്വ ചരാ ചരങ്ങളും
ഉളവായി കർത്തൻ വാക്കിൻ ശക്തിയാൽ
പക്ഷി മൃഗാദികൾ വൃക്ഷ ലതാതികളും
വാനം ഭൂമി ആഴിയും ഊഴിയതും
ആരാധിക്കും കർത്തനെ വീണു വണങ്ങി നമിച്ചീടാം
കർത്തൻ രൂപം ഏകിയ സൃഷ്ടികൾ നാം
സ്വർഗ്ഗത്തിൻ തിരു ജാതനായവനെ
നമ്മൾക്കേകി രക്ഷാ നായകനായ്
കാൽവറി മലമേട്ടിൽ ജീവനെ വെടിഞ്ഞു
മൂന്നാം നാൾ ഉയിർത്തു രക്ഷകനായ്