Poornna hridaya seva venam

Malayalam Hymn

Poornna hridaya seva venam

Poornna hridaya seva venam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

പൂർണ്ണഹൃദയസേവ വേണം ദേവജാതനു പരി- പൂർണ്ണനാകുവാൻ ഇതു വേണ്ടതാണഹോ! 1 പാതിമനസ്സൊടേകിടന്നു ദേവപൂജയെ പരൻ സ്വീകരിച്ചിടാ പര-മാശിസ്സായ് വരാ;- 2 കായിൻ-സേവ പലവിധത്തിൽ ന്യൂനമായിരു- ന്നതു ദോഷഹേതുവായ് പെരും ശാപമായത്;- 3 പാകമായ മനസ്സിൻ തീർച്ച ദൈവസേവയിൽ സ്ഥിരജീവനേകുമേ പരനായതേല്ക്കുമേ;- 4 നമ്മുടേതെന്നിവിടെയോതും സ്വമ്മിലൊക്കെയും വരധർമ്മമായത് പരന്നേകണം സദാ;- 5 ദേഹം, കീർത്തി, ജ്ഞാനം, ശക്തി ദ്രവ്യമൊക്കെയും പരന്നായ് കൊടുക്ക നാം സ്ഥിരരായിരിക്കണം;- 6 കൊടുത്തശേഷം തിരിച്ചെടുക്കാൻ തുടങ്ങിടൊല്ല നാം ഫലമൊടുക്കമായ് വരും ദൃഢമൊടുക്കമാമത്;- 7 സ്വർഗ്ഗതാതനെന്നവണ്ണം പൂർണ്ണരാകുവാൻ പരനാജ്ഞ തന്നഹോ! നിറവേറ്റണമത്;-

Related Songs