Malayalam Hymn
Thirucharana seva cheyyum nararilathi
Thirucharana seva cheyyum nararilathi lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
തിരുചരണ സേവ ചെയ്യും നരരിലതി പ്രേമമാർന്ന
പരമഗുണ യേശു നാഥാ നമസ്കാരം
1 നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയും
വെടിഞ്ഞു വന്ന ദിവ്യ ഗുരോ നമസ്കാരം
2 പശുക്കുടിയിൽ ജീർണ വസ്ത്രം അതിൽ പൊതിഞ്ഞ രൂപമതു
ശിശു മശിഹാ തന്നെയവോ നമസ്കാരം
3 ക്രൂശിൽ തിരു ദേഹം സ്വയം യാഗമാക്കി ലോക രക്ഷ
സാധിച്ചൊരു ധർമ്മനിധേ നമസ്കാരം
4 പിതൃ സവിധമണഞ്ഞു മമ കുറവുകൾക്ക് ശാന്തി ചെയ്‌വാൻ
മരുവിടുന്ന മാന്യമതേ നമസ്കാരം
5 നിയുത രവിപ്രഭയോടിഹ പുനർഗമിച്ചു പാപികൾക്ക്
നിരയ ശിക്ഷ നല്കും വിഭോ നമസ്കാരം
6 ഉലകിനുള്ള മലിനതകൾ അഖിലം പരിഹരിച്ചു ഭൂവിൽ
ദശ ശതാബ്ദം വാഴുവോനെ നമസ്കാരം (തിരുചരണ..)