Athimahathaam nin seva cheyvaan

Malayalam Hymn

Athimahathaam nin seva cheyvaan

Athimahathaam nin seva cheyvaan lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അതിമഹത്താം നിൻ സേവ ചെയ് വാൻ എന്നെ വിളിച്ച എൻ പ്രിയ കർത്താവേ ജീവിച്ചിടും ഞാൻ എൻ നാൾ മുഴുവൻ നിനക്കായ് എന്റെ യേശുവേ 1 ബലഹീന പാത്രമാം എന്നെ നീ ഉരുക്കി പുതുരൂപം നൽകിയല്ലോ ഉപയോഗപൂർണ്ണമായ് അഭിമാന പാത്രമായ് എന്നെ വേർതിരിച്ചുവല്ലോ;- 2 പരിശുദ്ധമാക്കാൻ അഗ്നിശോധനയും കൃപ നൽകാൻ മരുഭൂമിയും ദർശനമേകാൻ പത്മോസും ഒരുക്കി എന്നെ വേർതിരിച്ചുവല്ലോ;- 3 ലാഭമായിരുന്നവ ചേതമെന്നെണ്ണി ഞാൻ നിൻ സേവക്കായ് ഇറങ്ങി നഷ്ടമാകില്ല ഒന്നും നിന്റെ വിശ്വസ്തത എന്നെ പുലർത്തിടുമല്ലോ;-

Related Songs