Malayalam Hymn
Nilanilpaan krupa venam
Nilanilpaan krupa venam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
നിലനില്പാൻ കൃപ വേണം
അമിത ബലം തരണേ പിയാ
നിന്നെ നോക്കി പിൻപേ ഇറങ്ങി
എന്നെ ഒന്നും നോക്കിയതില്ല (2)
എന്തെല്ലാം എൻ ജീവിതത്തിൽ
കയ്പായ് ഭവിച്ചാലും
ആരെല്ലാം ഉപേക്ഷിച്ചെന്നാലും
കൈവിടില്ലെന്നേശു നാഥൻ (2);-
ശത്രുവിന്റെ ഗർജജനങ്ങൾ ഇടയ്ക്കിടെ
ഞാൻ ശ്രവിച്ചിടുമ്പോൾ
ശോധനകൾ നേരിടുമ്പോൾ
നടത്തിടും എൻ അരുമനാഥൻ (2);-