Malayalam Hymn
Ezhunnelkka ezhunnelkka
Ezhunnelkka ezhunnelkka lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 എഴുന്നേൽക്ക എഴുന്നേൽക്ക
യേശുവിൻ നാമത്തിൽ ജയമുണ്ട്
തോൽവിയില്ല ഇനി തോൽവിയില്ല
തോൽവിയെ കുറിച്ചുള്ള ചിന്ത വേണ്ട
എന്റെ ചിന്ത ജയം മാത്രം
എന്റെ ലക്ഷ്യം ജയം മാത്രം
എന്റെ വാക്കും ജയം മാത്രം
ദൈവം നൽകും ജയം മാത്രം
2 ശരീരമേ ജീവൻ പ്രാപിക്ക
കുറവുകൾ നീക്കി ജീവൻ പ്രാപിക്ക
നാഡീ ഞരമ്പുകളെ ജീവൻ പ്രാപിക്ക
യേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്ക
3 ബന്ധങ്ങളേ ജീവൻ പ്രാപിക്ക
ബുദ്ധിശക്തിയേ ജീവൻ പ്രാപിക്ക
ധനസ്ഥിതിയേ ജീവൻ പ്രാപിക്ക
യേശുവിൻ നാമത്തിൽ ജീവൻ പ്രാപിക്ക
4 ശാപത്തിൻ നുകമേ തകർന്നു പോക
ഞെരുക്കത്തിൻ നുകമേ തകർന്നു പോക
സംശയത്തിൻ നുകമേ തകർന്നു പോക
യേശുവിൻ നാമത്തിൽ തകർന്നു പോക