Malayalam Hymn
Pavanaathmavin sathphalangalumay
Pavanaathmavin sathphalangalumay lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
പാവനാത്മാവിൻ സത്ഫലങ്ങളുമായ്
ഈ പാരിടമാകെ പോയീടുവാനായ്
യോഗ്യരാക്കണമേ തിരുസഭയേ ഉണർത്തണമേ
നിൻ ദിവ്യ ചൈതന്യമേകി ഈ ദാസരെ അയയ്ക്കേണമേ
പതറാതെ സേവയിൽ മുഴുകാൻ ആത്മബലത്താൽ നിറയ്ക്കേണമേ
സ്നേഹമെന്ന പരിചയുമേന്തി യാത്ര ചെയ്തീടാൻ
ദീർഘക്ഷമയിൻ വരം തരണമേ അനുദിനം നാഥാ; നിൻ ദിവ്യ...
ഇടറിവീഴും മാനനവർക്കെന്നും അഭയമായീടുവാൻ
തമ്മിൽ തമ്മിൽ കരുതും സ്നേഹം പകരണമേ നാഥാ; നിൻ ദിവ്യ....
സൗമ്യരായ് നിൻ നുകമേന്തി പിൻഗമിച്ചിടാൻ
ദിവ്യദർശനം ഞങ്ങൾക്കേകൂ അനുദിനം നാഥാ; നിൻ ദിവ്യ...