Phalamilla marame nin chuvattil kodali

Malayalam Hymn

Phalamilla marame nin chuvattil kodali

Phalamilla marame nin chuvattil kodali lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 ഫലമില്ലാ മരമേ നിൻ ചുവട്ടിൽ കോടാലി ചെലവിടും മുമ്പെ നീ ഫലം തന്നാൽ കൊള്ളാം 2 ഇലയല്ലാതൊരു ചെറുകനിപോലുമില്ല ഇലകൊണ്ടു ഗുണമെന്ത് നിലവും നിഷ്ഫലമേ 3 കിളച്ചു നിൻ ചുവടെല്ലാമിളക്കി നന്നാക്കി കള നീക്കി വളമിടുന്നോരു കൊല്ലം കൂടെ 4 ബലമില്ലാ കൊമ്പുകൾ ഖണ്ഡിക്കപ്പെട്ടു ഫലമില്ലാതഗ്നിയിൽ പതിക്കും നാൾ വരുന്നേ 5 ഫലമില്ലാ മരത്തിനുഭവിച്ചതെന്തോർക്ക വലിയ ശാപമതിനു കൊടുത്തേശുമശിഹ 6 ഗലാത്യലേഖനം അഞ്ചിരുപത്തിരണ്ടിൽ പൗലോസു പറയുന്ന ഫലം നമ്മിൽ വേണം 7 സ്നേഹം സമാധാനം ദീർഘക്ഷമയും ഇത്യാദിയാം ഫലം ഏകണം മേന്മേൽ

Related Songs