Malayalam Hymn
Avanente sangkethamaam
Avanente sangkethamaam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അവനെന്റെ സങ്കേതമാം
ഉറപ്പുള്ള കോട്ടയുമാം
ജീവന്റെ ബലവും സഹായകനുമാം
പാറയും വെളിച്ചവും രക്ഷയുമാം
1 ഹ്യദയം നുറുങ്ങിയോർക്കാശ്വാസകൻ
മനസ്സു തകർന്നോർക്കു ഉദ്ധാരകൻ
കഷ്ടപ്പെടുന്നോർക്കു അടുത്ത തുണ
എളിയവർക്കു ന്യായപാലകൻ:-
2 പാപികളായോർക്കു പരിഹാരകൻ
ഏഴകളായോർക്കു ഉദ്ധാരകൻ
രോഗികളായോർക്കു വൈദ്യനവൻ
കുരുടരായോർക്കു വെളിച്ചമവൻ;-
3 അദ്ധ്വാനിക്കുന്നോർക്കു സഹായകൻ
ഭാരം ചുമപ്പോർക്കു കൈത്താങ്ങവൻ
വിശക്കുന്നോർക്കു ജീവ അപ്പം
ദാഹിക്കുന്നോർക്കു പാനപാത്രം;-