Unaruka viravil seeyon suthaye

Malayalam Hymn

Unaruka viravil seeyon suthaye

Unaruka viravil seeyon suthaye lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഉണരുക വിരവിൽ സീയോൻ സുതയെധരിച്ചുകൊൾകമിതബലം മരുഭൂവിൽ യാത്രയിൽ ഉറങ്ങുകയോ- പടിവാതിലിൽ തളരുകയോ 1 ഘോരവെയിലിൽ കരിഞ്ഞു നിൻ മൃതുമെയ് കറുത്തിരുണ്ടെന്നാലും - പ്രിയൻ കാണുന്നുണ്ടതി സൗന്ദര്യം നിന്നിൽ നീ സ്ത്രീകളിലതി സുന്ദരി;- ഉണ... 2 ലോകത്തിൻ താങ്ങുകൾ നീങ്ങുകിലതിൽ നീ ഖേദിക്കേണ്ട തെല്ലും-മരുഭൂവിൽ ചാരുവാൻ പ്രിയതമനിൽ തിരു- മാർവ്വിടം നിനക്കില്ലയോ?;-ഉണ... 3 തീരും നിൻ ക്ലേശം മാറും നിൻ ദുഃഖം തുവരും നിൻ ചുടുകണ്ണീർ-പ്രിയൻ പൊൻകരത്താൽ തഴുകിടും ഭൂവതിൽ- തളർന്ന നിൻ മൃദുദേഹം;- ഉണ... 4 ലോകത്തിൽ നിന്ദിതയിന്നു നീയൊരുനാൾ ശോഭിക്കും വന്ദിതനായ്-ബഹു തേജോപൂർണ്ണയായ് രാജകുമാരന്- പട്ടമഹർഷിയതായ്;- ഉണ... 5 ഉണരുക സഹജെ ഉയർത്തുക ശിരസ്സേ അടുത്തു വീണ്ടെടുപ്പിൻ നാൾ രാജാധിരാജനു രാജ്ഞി നീയാവാൻ- ചില നിമിഷം മാത്രം;- ഉണ...

Related Songs