Yahova rapha saukhya (nam aaradhikkam)

Malayalam Hymn

Yahova rapha saukhya (nam aaradhikkam)

Yahova rapha saukhya (nam aaradhikkam) lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യഹോവാ റാഫാ-സൗഖ്യത്തിന്റെ ദായകൻ സൗഖ്യമാക്കും കരങ്ങളാൽ-തൊടും താൻ ഒരുക്കുമോ? തിരുനിണം ഒഴുകിടും കുരിശിന്റെ ചുവട്ടിലായ് വരുവോർക്ക് അരുളിടും വിടുതൽ നാം ആരാധിക്കാം മനസ്സോടെന്നും നാം കുമ്പിട്ടാരാധിക്കാം നാം വിശുദ്ധമാം തിരുസന്നിധിയിൽ പരിശുദ്ധ അലങ്കാരത്തോടെ വാദ്യഘോഷങ്ങളോടെന്നും വൻ കൃപകളെ പാടിടാം ഇന്നും എന്നും ഉന്നതനിൽ മഹത്വത്തെ വർണ്ണിച്ചിടാം 2 യേശുവിൻ നാമത്തിൽ ഇരുൾ നീങ്ങി ജീവിതം ധന്യമാക്കും നന്മകൾ നിന്നിലേകും അത്ഭുതം മുന്നിൽ ചെങ്കടൽ പോലവെ തിന്മകൾ വഴി മാറിടും പാപം ശാപം നീങ്ങിടും രക്തത്താൽ;- നാം... 3 വസ്ത്രത്തിൻ തൊങ്ങലും വൻശക്തി പകർന്നീടും വിരലുകളാൽ തൊടുക നീ വിശ്വാസത്തോടിന്ന് വിതുമ്പും നീ കാണുക വിജയം നിന്മുമ്പിലായ് വിടുതൽ യേശുവിൽ മാത്രമേ;- നാം...

Related Songs