Nalukalereyilla ente yeshumanalan varuvan

Malayalam Hymn

Nalukalereyilla ente yeshumanalan varuvan

Nalukalereyilla ente yeshumanalan varuvan lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

നാളുകളേറെയില്ല എന്റെ യേശുമണാളൻ വരുവാൻ 1 മുൾക്കിരീടം ചൂടി മുറിവേറ്റു മുഖം താഴ്ത്തി മരക്കുരിശിൽ പ്രാണൻ വെടിഞ്ഞതാമെൻ പ്രിയൻ പൊൻ കിരീടം അണിഞ്ഞതിസുന്ദരനായ് മേഘത്തേരിൽ വരുവാൻ 2 ഉറ്റവരെല്ലാം ഉപേക്ഷിച്ചീടിലും സ്നേഹിതരെല്ലാം കൈവെടിഞ്ഞീടിലും കരുണാമയനായ് കരുതും എൻ കാന്തനെ മദ്ധ്യവാനിൽ കാണുവാൻ 3 ഉള്ളം ഉരുകി നീറി ഞാൻ നീറി നിറകണ്ണുകളോടെ കേണിടുന്നേരം എൻ കണ്ണീർ കാണുമ്പോൾ കണ്ണുനീർ തുളുമ്പുന്ന ആ പൊൻ കൺകൾ കാണുവാൻ 4 വൈഷമ്യമേടിൽ ദുഃഖത്താഴ്വരയിൽ തീച്ചൂളകളിൽ സിംഹക്കുഴികളിൽ വാടാതെ വഴുതാതെ വീഴാതെ കാത്തിടും ആ പൊൻ കൈകൾ കാണുവാൻ 5 മണ്ണായ് മറഞ്ഞതാം പ്രിയരാം വിശുദ്ധരെ വിൺ ശരീരത്തോടെ മമ മണളാൻ മുൻപിൽ കണ്ടു മുഖാമുഖമായ് അവരോടൊത്തു ഹല്ലേലുയ്യാ പാടുവാൻ 6 കാരിരുമ്പാണിയാൽ എൻ പേർക്കായ് ക്രൂശിൽ തറയ്ക്കപ്പെട്ടതാം ആ തൃപ്പാദദങ്ങളിൽ കുമ്പിട്ടെൻ കാന്തന്റെ മുറിവേറ്റ മാർവ്വതിൽ അണഞ്ഞ ആശ്ളേഷിക്കുവാൻ

Related Songs