Malayalam Hymn
Vishvasathal njaan krushin pathayil
Vishvasathal njaan krushin pathayil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 വിശ്വസത്താൽ ഞാൻ ക്രൂശിൽ പാതയിൽ
യേശുവിന്റെ കൂടെ യാത്ര ചെയ്കയാം
ശാശ്വതനാട്ടിലെൻ വാഗ്ദത്ത വീട്ടിൽ ഞാൻ
ആശ്വാസഗീതം പാടി പോകയാം
സ്തോത്രഗീതങ്ങൾ പാടി മോദമായ്
മോക്ഷയാത്ര പോകുന്നു ക്രൂശിൻ പാതയിൽ
ആകുലമേറിലും ഭീരുവായ് തീരാതെ
സ്വന്തവീട്ടിൽ പോകയാം
2 കാരിരുൾ മൂടും ഘോരവേളയിൽ
കാത്തുകൊള്ളുമെന്നെ കർത്തൻ ഭദ്രമായ്
ക്ഷീണിതനായ് ഞാൻ തീരിലും മാറാതെ
പാണിയാൽ താങ്ങും നല്ല നായകൻ
3 ഭൗതിക ചിന്താഭാരമാകവേ
വിട്ടു നിത്യജീവപാതേ പോകും ഞാൻ
ഇൻപമാണെങ്കിലും തുൻപമാണെങ്കിലും
യേശുവിൽ ചാരി യാത്ര ചെയ്യും ഞാൻ
4 ഈ ലോകസൗഖ്യം വേണ്ടതെല്ലുമേ
വിട്ടുപോന്നതൊന്നും തേടുകില്ലമേൽ
ക്രിസ്തുവിൻ നിന്ദയെൻ ദിവ്യനിക്ഷേപമായ്
എണ്ണി ഞാൻ സീയോൻ യാത്ര ചെയ്തിടും
5 സ്വർലോകനാട്ടിലെത്തി ഞാനെന്റെ
പ്രിയനൊത്തുവാഴും കാലമോർക്കുമ്പോൾ
ഇന്നെഴും ദുഃഖങ്ങളൽപനാൾ മാത്രമാ
ണെന്നാളും പിന്നെ ഇൻപഭാഗ്യനാൾ