Malayalam Hymn
Krushin maravil njaan varunnithaa enne
Krushin maravil njaan varunnithaa enne lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 ക്രൂശിൻ മറവിൽ ഞാൻ വരുന്നിതാ എന്നെ
ശുദ്ധമാക്കിടുക നീ രക്ഷകാ(2)
പാപക്കറ നീക്കി ഊനമെല്ലാം പോക്കി
ജീവ നദിയെന്നിൽ ഒഴുക്കുക ഇപ്പോൾ(2)
2 തുറന്ന ചങ്കിലെ ചോരയാലെ എന്നെ
കഴുകുക ഞാനും നിന്നെ നേടുവാൻ(2)
ജീവമന്നയേകി പുതുക്കത്തോടെന്നെ
നടത്തുക നന്നായ് നിന്റെ ഹിതം പോലെ(2)
3 ലോകത്തിൽ ഞാൻ അന്യൻ
നിന്നിൽ സർവ്വ ധന്യൻ കഷ്ടമേതും
നേട്ടം മുന്നിൽ കാണുന്നു(2)
ജീവപാതേ ഓടി വിൺ മഹത്വം നേടി
കുഞ്ഞാടേ ഞാൻ നിന്നിൽ ചേർന്നിടട്ടെ അന്ത്യം(2)