Snehame krushin snehame ninte aazham

Malayalam Hymn

Snehame krushin snehame ninte aazham

Snehame krushin snehame ninte aazham lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

1 സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ ആഴം ഞാനൊന്നു കാണട്ടെ സ്നേഹഹീനര്‍ക്കും ബോധഹീനര്‍ക്കും നീചനീചര്‍ക്കും സ്നേഹം തേ 2 സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ നീളം ഞാനൊന്നു കാണട്ടെ കള്ളന്മാരെയും കൊള്ളക്കാരെയും സ്നേഹവായ്പാൽ നീ തേടുന്നു 3 സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്‍റെ വീതി ഞാനൊന്നു കാണട്ടെ ബി. സി. ഏ. ഡി. യിൽ എല്ലാ ജാതിക്കും സ്വര്‍ഗ്ഗസ്നേഹം നീ കാട്ടുന്നു 4 സ്നേഹമേ ക്രൂശിൻ സ്നേഹമേ ത്രിത്വ സ്നേഹത്തിൻ പാഞ്ഞൊഴുക്കു നീ സ്നേഹ ഗംഗയീഭൂമിയിൽ നിന്‍റെ പാവന സഭ കാട്ടട്ടെ 5 സ്നേഹമേ ക്രൂശിൻ സ്നേഹമേ നിന്നെ ഘോഷിപ്പാൻ ഞാൻ തുനിയുമ്പോൾ സ്നേഹഹീനത എന്നിൽ കാണുന്ന പാപി ഞാൻ എന്നിൽ സ്നേഹം താ 6 ലോകമേ മുഴുലോകമേ ക്രൂശിൻ സ്നേഹത്തെ ഒന്നു നോക്കുക തത്തുല്യ സ്നേഹം വേറെയുണ്ടെങ്കിൽ എങ്കെ എന്നൊന്നു ചൊല്ലുക സ്നേഹമാം നിന്നെ കണ്ടവൻ : എന്ന രീതി

Related Songs