Adhipathiye ange sthuthichidunnen

Malayalam Hymn

Adhipathiye ange sthuthichidunnen

Adhipathiye ange sthuthichidunnen lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

അധിപതിയേ അങ്ങേസ്തുതിച്ചിടുന്നേൻ അകംനിറഞ്ഞണമോദാലാർത്തിടുന്നേ കർത്താവേ നീ ചെയ്ത നന്മകളെല്ലാം നിത്യം നിത്യം ഞാൻ നിനച്ചീടുന്നേ 1 കർത്തനേ നിൻ കരുണകളോർത്തു പാടുന്നേ നിത്യനേ നിൻ കൃപകളെ ധ്യാനിച്ചീടുന്നേ എത്ര എത്ര സ്തുതിച്ചാലും പോരാ നിൻ സ്നേഹമ- തെത്രയോ ആശ്ചര്യം എത്ര ബഹുലം... ആ 2 ആഴമായ കുഴിയിൽ നിന്നുയർത്തി എന്നെ ഉറപ്പുള്ള കൻമലമേൽ നിറുത്തിചെമ്മേ നിത്യവും പാടുവാനുത്തമഗീതങ്ങ- ളെത്രയോ നാവിന്മേൽ പകർന്നതിനാൽ... ആ 3 പച്ചയായ പുൽപുറത്തു കിടത്തിടുന്നു...നിത്യം സ്വഛമായ ജലത്തിലേക്കാനയിയ്ക്കുന്നു എന്നെന്നും നേർവഴികാട്ടി നടത്തുന്ന നല്ലോരിടയനാം യേശുനാഥാ... ആ 4 ആത്മശക്തിയാലെന്നുള്ളം നിറച്ചിടുന്നു-ഭൂവിൽ സ്വർഗ്ഗസുഖം നിത്യമനുഭവിച്ചിടുന്നു നിത്യമായ ഞരക്കത്താൽ ക്ഷീണിച്ചോരെന്നെ സം- പുഷ്ടിയാനിഗ്രഹിച്ചുയർത്തിടുന്നു... ആ

Related Songs