Eeliyaavin daivame nee

Malayalam Hymn

Eeliyaavin daivame nee

Eeliyaavin daivame nee lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ഏലിയാവിൻ ദൈവമേ നീ എന്റെയും ദൈവം ഏതുനാളിലും എന്റെ കൂടെ വന്നിടും ക്ഷാമമേറിയാലും ക്ഷീണമേറിയാലും ക്ഷേമമായിട്ടെന്നെയെന്നും പോറ്റിടും ദൈവം 1 പ്രതീക്ഷവെച്ച സ്നേഹിതർ അകന്നുപോയപ്പോൾ ആശ്രയിച്ച വാതിലും അടഞ്ഞുപോയപ്പോൾ പ്രത്യാശ തന്നു കരം പിടിച്ച് പുതിയ വഴിതുറന്ന ദൈവമേ നിൻ നന്മയോർത്ത് സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ... 2 കെരീത്തു തോട്ടിലെ വെള്ളം വറ്റിത്തീരുമ്പോൾ കരഞ്ഞുവരുന്ന കാക്കയെ കാണാതിരിക്കുമ്പോൾ സാരാഫാത്തിൻ സമൃദ്ധി തന്നു പോറ്റിപുലർത്തുന്ന യേശുവേ നിൻ കരുതലോർത്തു സ്തോത്രം ചെയ്യും ഞാൻ;- ഏലിയാവിൻ...

Related Songs