Daivame nee kaivedinjo

Malayalam Hymn

Daivame nee kaivedinjo

Daivame nee kaivedinjo lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

ദൈവമേ നീ കൈവെടിഞ്ഞോ കാൽവറിയിൽ നിൻ സുതനെ! താനുറക്കെ കേണിടുന്നു പ്രാണനെ വെടിഞ്ഞിടുന്നു 1 ഏകയാഗം മൂലമാർക്കും ഏകുവാനായ് മോക്ഷമാർഗ്ഗം ലോകപാപമാകവേ നീ ആക്കി തന്മേൽ നിഷ്കാരുണ്യം;- 2 പാപമറിയാത്തവനെ ഞാനവനിൽ ദൈവനീതി ആകുവതിന്നായെനിക്കായ് പാപമാക്കിതീർത്തോ ദേവാ!;- 3 മൃത്യുവിൽ നിന്നെന്റെ പ്രാണൻ വീഴ്ചയിൽ നിന്നെന്റെ കാൽകൾ കണ്ണുനീരിൽ നിന്നു കൺകൾ നിർണ്ണയം വിമോചിപ്പാനായ്;- 4 എൻവിലാപം നൃത്തമാകാൻ എന്റെ രട്ടഴിഞ്ഞുപോകാൻ സന്തതം സന്തോഷമേകാൻ സ്വർഗ്ഗനാടെൻ സ്വന്തമാകാൻ;- 5 പാർത്തലത്തിലെത്രകാലം പാർത്തിടും ഞാനത്രനാളും കീർത്തിച്ചിടും സ്തോത്രം ചെയ്യും വാഴ്ത്തിപ്പാടും ഹല്ലേലുയ്യാ!;-

Related Songs