En daivame nadathukenne nee

Malayalam Hymn

En daivame nadathukenne nee

En daivame nadathukenne nee lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 എൻ ദൈവമേ! നടത്തുകെന്നെ നീ എന്നേരവും പാരിന്നിരുൾ അതുടെ സ്വർഗ്ഗ ഞാൻ ചേരും വരെ നിൻ തൃക്കൈകളാൽ ഈ ഭൂയാത്രയിൽ സർവ്വദാ എന്നെ താങ്ങിടേണമേ! 2 നിൻ കല്പനകൾ നിമിഷം പ്രതി ലംഘിച്ചു ഞാൻ ശുദ്ധാവിയെ സദാ എൻ ദോഷത്താൽ ദുഃഖിപ്പിച്ചേൻ നീതിയിൽ എന്നെ നിൻ മുമ്പിൽ നിന്നു ഛേദിക്കാതെ നിൻ കൃപ നൽകുക! 3 എന്നാത്മ ദേഹി ദേഹം സമസ്തം ഏല്പ്പിക്കുന്നേൻ നിൻ കൈകളിൽ ക്ഷണം പ്രതി എന്നെ ഇന്നു മുതൽ വേദവാക്യമാം പാതയിൽ കൂടെ വിശുദ്ധാത്മാവു നടത്തേണമേ 4 ഞാൻ മണ്ണാകുന്നു എന്നോർക്കുന്നോനേ ഒന്നിനാലും ഈ പാപിയെ ഉപേക്ഷിച്ചിടാതെ അൻപോടു നീ സർവ്വശക്തിയുള്ള നിൻ സ്നേഹത്താൽ സ്വർഗ്ഗത്തിലേക്കെന്നെ ആകർഷിക്ക!

Related Songs