Agniyude abhishekam pakaraname

Malayalam Hymn

Agniyude abhishekam pakaraname

Agniyude abhishekam pakaraname lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 അഗ്നിയുടെ അഭിഷേകം പകരണമേ ആത്മശക്തിയാൽ എന്നെ നിറക്കേണമേ ദൈവത്തിന്റെ ആത്മാവെ ഇറങ്ങിവന്ന് നിന്റെ തിരുസഭയെ പണിയണമേ സ്വർഗ്ഗീയ അഗ്നിയേ ശുദ്ധിചെയ്യും അഗ്നിയേ ദഹിപ്പിക്കും അഗ്നിയേ പരിശുദ്ധ അഗ്നിയേ 2 ഏലിയാവെ നിറച്ചതാം ദിവ്യ അഗ്നിയേ ബാലിനെ വീഴ്ത്തിയ ദിവ്യ അഗ്നിയേ ദാസരിൽ ബലം തരും ദിവ്യ അഗ്നിയേ തടസ്സങ്ങൾ നീക്കിടും ദിവ്യ അഗ്നിയേ 3 ദൈവസഭയിൻ പണി തടഞ്ഞീടുന്ന സാത്താന്യ ശക്തികൾ തകർത്തീടുവാൻ പതാളഗോപുരങ്ങൾ വീഴ്ത്തീടുവാൻ പൂർണ്ണശക്തി പകർന്നിടും ദിവ്യ അഗ്നിയേ 4പൂർണ്ണവിശുദ്ധയാം കന്യകയായ് മണവാട്ടിയാം സഭ ഒരുങ്ങീടുവാൻ മണവാളൻ വരവിനായ് കാത്തു നിൽപാൻ പുതുശക്തി പകരുന്ന ദിവ്യ അഗ്നിയേ 5 ഉയരത്തിൻ ശക്തിയെ ധരിച്ചുകൊണ്ട് ഉലകത്തിൻ മാനങ്ങൾ വെടിഞ്ഞിടുവാൻ ഇളകാത്ത രാജ്യത്തിൽ വാണിടുവാൻ ജയം തന്നു നടത്തിടും ദിവ്യ അഗ്നിയേ

Related Songs