Malayalam Hymn
Abhishekam cheykenne paavanaathmaave
Abhishekam cheykenne paavanaathmaave lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അഭിഷേകം ചെയ്കെന്നെ പാവനാത്മാവെ (2)
നിൻ വേല ചെയ്യുവാൻ കൃപ തരിക
നിൻ നാമം ഉയർത്തുവൻ ബലം തരിക
തിരു രക്തത്താൽ എന്നെ കഴുകേണമെ
പാപ കറകളെ മാറ്റേണമെ
തകർന്ന മനസ്സിന്റെ മുറി കെട്ടുവാൻ
ബന്ധിതരയോരെ വിട്ടയപ്പാൻ
ഹൃദയം നിറയട്ടെ വചനത്താലെ
അധരം തുറക്കട്ടെ യേശുവിന്നായ്
പാദങ്ങൾ ഓടട്ടെ യേശുവിന്നായ്
കരങ്ങൾ ചലിക്കട്ടെ യേശുവിന്നായ്
എന്നെയും എനിക്കുള്ള സകലത്തെയും
നിന്‍ ഹിതം ചെയ്യുവാന്‍ എല്പിക്കുന്നു
ദേഹം ദേഹി എന്റെ ആത്മാവിനെ
നിനക്കായ് ഏകുന്നു സ്നേഹ താത
അഗ്നിയിൻ അഭിഷേകം ഇറങ്ങീടട്ടെ
സുവിശേഷത്തിൻ ധ്വനി മുഴങ്ങീടട്ടെ
രാജാക്കന്മാർ നിന്നെ സ്തുതിച്ചീടട്ടെ
നേതാക്കന്മാർ നിന്നെ പുകഴ്ത്തീടട്ടേ
രോഗികൾ സൗഖ്യമാകട്ടേശു നാമത്തിൽ
പാപികൾ മനം തിരിയട്ടേശു നാമത്തിൽ
മരിച്ചവർ ഉയിർക്കെട്ടെൻ യേശു നാമത്തിൽ
ഭൂതങ്ങൾ പോകട്ടെ യേശു നാമത്തിൽ
വേൽസ്, ഐർലാന്റ്, സ്കോട്ലാന്റ് ഇംഗ്ലണ്ടും
യേശുവിൻ നാമത്തെ അറിഞ്ഞിടട്ടെ
തർസ്സോ മുതൽ അങ്ങു ട്രൂറോ വരെ
യേശുവിൻ നാമം ഉയർന്നിടട്ടെ