Yeshu ente aathma mithrame

Malayalam Hymn

Yeshu ente aathma mithrame

Yeshu ente aathma mithrame lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു എന്റെ ആത്മമിത്രമേ വലംകൈക്കുപിടിച്ചു വഴികാട്ടി നടത്തി (2) മഹത്വത്തിൽ ചേർത്തിടുമെന്നേ-യേശു 1 പാപച്ചേറതിൽ ഞാൻ-ആണ്ടുപോയപ്പോൾ അൻപിൻ കരം നീട്ടി താൻ തൂക്കിയെടുത്തണച്ചു പാറമേലെൻ പാദം നിർത്തി;- യേശു… 2 കണ്ണുനീരിൻ താഴ്വര തന്നിൽ യഹോവായെൻ ബലമായ് സീയോനിൽ ചെന്നെത്തീടും എൻ ആലയത്തിൽ നിത്യവാസമായ്;- യേശു… 3 ഈശാനമൂലൻ ആഞ്ഞടിക്കുമ്പോൾ ദൈവദൂതൻ വന്നീടും ധൈര്യം നാഥൻ തന്നീടും വൈരിയിന്മേൽ ജയം തന്നീടും;- യേശു...

Related Songs