Malayalam Hymn
Anudinamenne pularthunna daivam
Anudinamenne pularthunna daivam lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
അനുദിനമെന്നെ പുലർത്തുന്ന ദൈവം
അനവധി നന്മകൾ നൽകിടുന്നു
അനന്തമാം തിരുകൃപമതിയേ
അനുഗ്രഹ ജീവിതം നയിച്ചിടുവാൻ(2)
1 അവനിയിലെ അനർത്ഥങ്ങളാൽ
അലയുവാനവനെന്നെ കൈവിടില്ല(2)
അകമേ താനരൂപിയായുള്ളതിനാൽ
ആകുലമില്ലെനിക്കാധിയില്ല;-
2 ജീവിതമാം എൻപടകിൽ
വൻതിരമാല വന്നാഞ്ഞടിച്ചാൽ (2)
അമരത്തെൻ അഭയമായ് നാഥനുണ്ടേ
അമരും വൻകാറ്റും തിരമാലയും;-
3 ബലഹീനമാം എൻ ശരീരം
ഈ മണ്ണിൽ മണ്ണായി തീരുമെന്നാൽ(2)
തരും പുതുദേഹം തൻ ദേഹസമം
തേജസ്സെഴുന്നൊരു വിൺശരീരം;-