Njanorikkal njanorikkal

Malayalam Hymn

Njanorikkal njanorikkal

Njanorikkal njanorikkal lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

ഞാനൊരിക്കൽ ഞാനൊരിക്കൽ എത്തുമെന്റെ നാട്ടിൽ ഞാനൊരിക്കൽ എത്തുമൊട്ടും കണ്ണീരില്ലാ വീട്ടിൽ എന്റെ കർത്താവിന്റെ വീട്ടിൽ 1 തീരുമെന്റെ യാത്രയുടെ ക്ലേശമെല്ലാം തീരും ചേരും ഞാനെൻ പ്രിയതമന്റെ വീട്ടിൽ ചെന്നുചേരും ദൂരമധികമില്ലിനി നേരമധികമില്ലിനി കുരിശെടുത്തു പോകുമെൻ തീർത്ഥയാത്ര തീർന്നിടും നാട്ടിൽ ചെന്നു ചേർന്നിടും;- 2 വീടൊരു കൂടാരമാകും ഭൗമഭവനമിന്നു കൈപ്പണിയല്ലാത്ത ദിവ്യ നിത്യഭവനമന്നു ഇന്നിഹത്തിലന്യനാം വിണ്ണിലെത്തി ധന്യനാം ഇന്നു കണ്ണുനീരിന്റെ താഴ്വരയിൽ തുടരുന്നു ഹൃദി പ്രത്യാശ വിടരുന്നു;- 3 അല്ലിലും പകലിലും വൻ ശോധനകൾ ഉണ്ട് അല്ലലെനിക്കാരുമറിയാത്തവയിന്നുണ്ട് അന്നതെല്ലാം തീർന്നിടും, കണ്ണുനീരു തോർന്നിടും അല്ലലെല്ലാം ഓടിടും ഹല്ലേലുയ്യാ പാടിടും വിരുതുകൾ ഞാൻ നേടിടും;-

Related Songs