Senayinadhipan devanilathiyaay aashraya

Malayalam Hymn

Senayinadhipan devanilathiyaay aashraya

Senayinadhipan devanilathiyaay aashraya lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 സേനയിന്നധിപൻ ദേവനിലതിയായ് ആശ്രയമേവനുണ്ടോ ആയവൻ ഏവരിലുമതി ധന്യൻ യാഹിൻ വാസമെന്തതികാമ്യം ആ... ആ... വാഞ്ഛിച്ചു മോഹിക്കുന്നെന്നുള്ളം ഘോഷിക്കുന്നെൻ ഹൃദയം ജഡവും 2 കുരികിൽ തനിക്കൊരു വീടും മീവൽ പറവ തൻ കുഞ്ഞുങ്ങൾക്കായ് - നല്ലൊരു കൂടും കണ്ടെത്തിയല്ലോ നിൻ തിരുബലിപീഠം തന്നെ ആ... ആ... ധന്യർ നിന്നാലയത്തിൽ വസിപ്പോർ നിത്യം സ്തുതിക്കുമവർ നിന്നെ;- സേനയി... 3 ബലം നിന്നിലുള്ളോർ ഭാഗ്യം നിറഞ്ഞോർ നിശ്ചയമാണെന്നും താഴ്ച ഭവിക്കുകയില്ലെന്നും ഇവ്വിധമുള്ളോർ മനസ്സുകളിൽ ആ... ആ... നിർണ്ണയമുണ്ടു നിരന്തരമായ് സീയോൻ നഗരിയിൻ പെരുവഴികൾ;- സേനയി... 4 കണ്ണുനീർ താഴ്വരയതു വഴിയായവർ യാനം ചെയ്യുമ്പോൾ ആയതു മാറും ജലാശയമായ് മുന്മഴയനുഗ്രഹപൂർണ്ണമാകും ആ... ആ... പ്രാപിക്കും ബലമവർ ബലത്തിനുമേൽ ചെന്നെത്തുമേവരും സീയോനിൽ;- സേനയി...

Related Songs