Yeshuvine njaan sthuthichidate

Malayalam Hymn

Yeshuvine njaan sthuthichidate

Yeshuvine njaan sthuthichidate lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശുവിനെ ഞാൻ സ്തുതിച്ചീടട്ടെ നന്ദിയോടെന്നും വാഴ്ത്തീടട്ടെ എന്നുടെ പാപം ക്രൂശതിൽ തീർത്ത പൊന്നു കർത്താവേ നിനക്ക് സ്തോത്രം 1 പൂർണ്ണഹൃദയത്തോടെ-ഞാൻ നിന്നെ സ്തുതിക്കും അത്ഭുതങ്ങളെയെല്ലാം-ഞാനെന്നും വർണ്ണിക്കും നാവിന്മേൽ പുകഴ്ത്തും-എന്നുമുല്ലസിക്കും യേശുവിൻ നാമം എന്നെന്നും കീർത്തിക്കും;- 2 ഏതു പ്രശ്നം വന്നാലും- യേശു മാത്രം ആശ്രയം എന്നുമെന്നെ നടത്തും- ജയത്തിലേക്കെത്തിക്കും ദുഷ്ടങ്കൽ നിന്നു നീ രക്ഷിച്ചു കാത്തിടും കഷ്ടകാലത്തു നീ-അഭയസ്ഥാനം തന്നെ;- 3 സാധുവായ എന്നെയും- യേശു മറക്കയില്ല പ്രത്യാശയ്ക്കൊരിക്കലും ഭംഗം വരികില്ല ഞാനെന്റെ സർവ്വവും- ക്രിസ്തുവിലർപ്പിക്കും മഹത്വം കരേറ്റും-സ്തോത്രഗീതം പാടും;-

Related Songs