Malayalam Hymn
Ie jeevithayaathrayil thunayaay
Ie jeevithayaathrayil thunayaay lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
പല്ലവി
ഈ ജീവിതയാത്രയിൽ തുണയായ്
രക്ഷകൻ കൂടെയുണ്ട്
ദിവ്യാഭിലാഷം പോൽ ദിനവുമവൻ
നമ്മെ വഴി നടത്തും
ചരണങ്ങൾ
1 കാൽവറി ക്രൂശിലെ ദൈവസ്നേഹം
നിന്നെ വിളിച്ചിടുന്നു
സ്‌നേഹം നിറഞ്ഞ മൃദുസ്വരം നിൻ
കാതിൽ മുഴങ്ങിടട്ടെ;- ഈ...
2 ഈ ലോക ഇമ്പങ്ങൾ ഇംഗിതങ്ങൾ
പുല്ലിനു തുല്യമഹോ
നിന്നെക്കുറിച്ചുള്ള ദൈവഹിതം
നന്നായ് ഗ്രഹിച്ചിടുക;- ഈ...
3 നിന്റെ സമാധാനത്തിനായുള്ള
ശിക്ഷയവൻ വഹിച്ചു
തന്റെയടിപ്പിണർ ഹേതുവിനാൽ
സൗഖ്യവും വന്നുവല്ലോ;- ഈ...
4 നിൻ പാപ ശാപങ്ങൾ നീക്കിടുവാൻ
പ്രാണേശൻ വാഞ്ചിക്കുമ്പോൾ
പാപാന്ധകാരത്തിൽ നീയലയാൻ
പാരിതിലെന്തു ബന്ധം;- ഈ...
5 സ്വർഗ്ഗത്തിലെ സകലവിധമാം
ആത്മീക നന്മകളാൽ
നിത്യം നിറച്ചു വഴി നടത്താൻ
മുറ്റും സമർപ്പിക്ക നീ;- ഈ...