Varaname parishuddhaathmane

Malayalam Hymn

Varaname parishuddhaathmane

Varaname parishuddhaathmane lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

വരണമെ പരിശുദ്ധാത്മനേ- നിറയ്ക്കണേ ആത്മജീവനാലെന്നെ 1 എന്നും അങ്ങേ സാക്ഷിയായ് എങ്ങും ജീവിച്ചീടുവാൻ വന്ദ്യനാഥനേശു നാമം നന്ദിയോടെ വാഴ്ത്തുവാൻ;- വരണമെ… 2 നിരനിരന്നു പൊരുതുവാൻ - ദുരിതമഖിലമേല്ക്കുവാൻ വരങ്ങളാലെ പരമനാഥാ - തവജനങ്ങളുണരുവാൻ;- വരണമെ… 3 എന്റെ ആശയൊന്നുതാൻ അങ്ങെപ്പോലെയാകുവാൻ ഇവിടെനിക്കുവേറെയാശ വന്നിടാതെ കാക്കുവാൻ;- വരണമെ… 4 കഷ്ടമേറെയുണ്ടിഹെ കണ്ണുനീരിൻ താഴ്വര നഷ്ടമല്ലിതൊക്കെയേറ്റു നിത്യഗേഹം പൂകിടാം;- വരണമെ… 5 മായാലോക ഇമ്പങ്ങൾ സ്ഥാനമാനമോഹങ്ങൾ സകലവും ത്യജിച്ചു തന്റെ കാന്തയങ്ങുണരുവാൻ;- വരണമെ… 6 വരുന്ന നാളു കാത്തു ഞാൻ വരവിനായൊരുങ്ങുവാൻ തരണം വേഗം ആത്മസ്നാനം വരങ്ങളും കൃപകളും;- വരണമെ…

Related Songs