Kalvari krushathil kanunnille nee

Malayalam Hymn

Kalvari krushathil kanunnille nee

Kalvari krushathil kanunnille nee lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

കാൽവറി ക്രൂശതിൽ കാണുന്നില്ലേ നീ കാരുണ്യനായകൻ യേശുവിനെ കാൽകരം തറച്ചും നെഞ്ചു പിളർന്നും കാരണനാം പരമാത്മസുതൻ കാണുന്നില്ലേ മനുജാ നീ... കാണുന്നില്ലേ മനുജാ… 1 നിൻ മനം ചിന്തിച്ച പാപങ്ങൾക്കായവൻ ശിരസ്സതിൽ തറച്ചു ശിതമകുടം നിൻ കൈകൾ ചെയ്തതും കാൽകൾ ചരിച്ചതും പോക്കുവാനായീശൻ തറയ്ക്കപ്പെട്ടു വ്യഥകൾ വേദന നിന്ദകൾ പരിഹാസം നിനക്കായേറ്റതെന്നറിയുമോ നീ കാണുന്നില്ലേ മനുജാ നീ… കാണുന്നില്ലേ മനുജാ;- കാൽവറി… 2 സമർപ്പിക്കു നിന്നെ യേശുവിനായിന്ന് രക്ഷകനായ് ഉള്ളിൽ സ്വീകരിക്കു നിർമ്മലസ്നേഹത്തിൻ പാതയിൽ നടന്നാൽ നിത്യകാലം പരൻ കൂടെ വാഴാം ആത്മഫലങ്ങൾ വരങ്ങൾ കൃപകൾ നിറഞ്ഞവനായി നീ ജീവിക്കുമോ കാണുന്നില്ലേ മനുജാ നീ... കാരുണ്യനായകനെ;- കാൽവറി...

Related Songs