Malayalam Hymn
En deepame ie andhakaaratthil
En deepame ie andhakaaratthil lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 എൻ ദീപമേ ഈ അന്ധകാരത്തിൽ നടത്തെന്നെ
ഏറുന്നിരുൾ വീടും ദൂരത്തയ്യോ നടത്തെന്നെ
കാക്കുകെൻ പാദം ചോദിക്കുന്നില്ലേ ദൂരെ
കാൺമാൻ ഒരടി പോരുമേ
2 നടത്തന്നെ എന്നിതുവരെ ഞാൻ യാചിച്ചില്ലേ
കണ്ടവഴി ഞാൻ നടന്നേ ഇന്നോ നടത്തന്നെ
മോടി ഞാൻ തേടി ശങ്ക കൂടാതെ, ഡംഭിയായേൻ
ഓർക്കല്ലേ മുൻകാലം
3 ഇന്നെയോളം പാലിച്ച ദൈവമേ! രാപോവോളം
കാടുംമേടും വൻ കടൽ ഇവയിൽ നടത്തെന്നെ
ഞാൻ സ്നേഹിച്ചതാം ദൂതർ പുഞ്ചിരി വീണ്ടും
കാണും ഞാൻ ആ പ്രഭാതത്തിൽ