Malayalam Hymn
Raksha tharunnoru daivathin
Raksha tharunnoru daivathin lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
1 രക്ഷ തരുന്നൊരു ദൈവത്തിൻ കൈകൾ
നിർദ്ദയമെന്ന വിധംതോന്നും
ശിക്ഷണമായവൻ ചെയ്തിടുമ്പോൾ
ബഹുകർക്കശമായ് വിളങ്ങും
2 ഭീരുതയാൽ പരിശോധനയിനിമേൽ
വേണ്ടയെന്നോതിടും നാം എന്നാൽ
പാരിന്നധീശ്വരൻ കാരുണ്യവനെന്നു
കണ്ടിടും നാമൊടുവിൽ;-
3 സഹ്യമല്ലൊട്ടുമേ വേദനയെന്നിഹ
കല്ലുകൾ ചൊല്ലുകിലും-അവ
മന്ദിരത്തിൻ പണിക്കൊത്തിടുവാനതു
ചെത്തുന്നു ശിൽപ്പിവരൻ;-
4 രൂപമില്ലാ വെറും കല്ലിതു മന്ദിരേ
യുക്തവും ചന്തവുമായ്-ചേർന്നു
നിത്യയുഗം നിലനിൽക്കുവാനീ വിധം
ചെത്തുന്നു ശിൽപ്പിവരൻ;-
5 കാൽകളിൻ കീഴ്മെതിയുണ്ടു കിടന്നിടും
കററയാം തന്റെ ജനം-പീഢാ
കാലമതിൽ കനകാഭ കലർന്നിടും
നന്മണികൾ തരുമേ;-
6 മർദ്ദനമേൽക്കവേ ശോഭയെഴും രസം
മുന്തിരി നൽകിടുമേ-ദൈവം
മർത്യനാമെന്നുടെ ഓഹരിയാകുകിൽ
സത്ഫലമേയെനിക്കു;-
7 ഏഴുമടങ്ങെഴും ചൂളയിലാകിലോ
കീടമെല്ലാമുരുകി ശുദ്ധ
പൊന്നുപൊലാകും ഞാൻ ദൈവമേ നിൻവിധി
ന്യായവും സത്യവുമേ;-
എന്തതിശയമേ : എന്നരീതി