Malayalam Hymn
Karayumpol pokaanoridamunde
Karayumpol pokaanoridamunde lyrics · Malayalam Christian Song
The Hymnal0 plays
Lyrics onlyWhatsApp
Lyrics
കരയുമ്പോൾ പോകാനൊരിടമുണ്ട്
ഞാൻ തളരുമ്പോൾ താങ്ങാനൊരു കരമുണ്ട്
കദനങ്ങളിൽ എൻ സഹനങ്ങളിൽ
കരുതുന്ന സ്നേഹപിതാവാണവൻ (2)
അവനെൻ കോട്ടയും സങ്കേതവും
അവനെൻ ജീവന്റെ സംഗീതവും
അവനെൻ ആശയും പ്രത്യാശയും
അവനിൽ ഞാൻ ദിനം ചാരിടുന്നു
കരുതുന്ന സ്നേഹപിതാവാണവൻ
1 ഒരു നാളുമെന്നെ പിരിയില്ലയെന്നവൻ
വാഗ്ദത്തം തന്നതിനാൽ (2)
തളരേണ്ടതില്ല ഞാൻ പതറേണ്ടതില്ല
കരുതുന്ന സ്നേഹപിതാവാണവൻ (2);- അവനെൻ...
2 മധുരാന്നമാകും വചനങ്ങളാലെൻ
കദനങ്ങൾ മായ്ക്കുന്നവൻ (2)
കുരിശോളമെന്നെ തൻ നെഞ്ചോട് ചേർക്കും
കരുതുന്ന സ്നേഹപിതാവാണവൻ (2);- കരയുമ്പോൾ...