Yakkobin daivam ente daivam

Malayalam Hymn

Yakkobin daivam ente daivam

Yakkobin daivam ente daivam lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 യാക്കോബിൻ ദൈവം എന്റെ ദൈവം ഇസഹാക്കിൻ ദൈവം എന്റെ ദൈവം (2) ആരാധിപ്പാൻ ശക്തൻ സ്തുതിച്ചിടാൻ യോഗ്യൻ (2) ഈ ദൈവത്തെ നമുക്കിന്ന് ആരാധിക്കാം യഹെന്ന ദൈവത്തെ ആരാധിച്ചിടാം നമുക്കരാധിക്കാം നമുക്കരാധിക്കാം അവൻ വിളിച്ചാൽ കേൾക്കുന്ന ദൈവമല്ലോ നമുക്കരാധിക്കാം നമുക്കരാധിക്കാം അവൻ പാപങ്ങൾ പോക്കുന്ന ദൈവമല്ലോ (2) 2 ദൈവം നൽകിയ ദാനങ്ങളെ ഓർത്തു നിത്യം നമിച്ചിടാം ദൈവം നടത്തിയ പാതകളെ കണ്ടു മോദാൽ വാഴ്ത്തിടാം; നമ്മെ കരം പിടിച്ചനുദിനം നടത്തുന്ന വിധങ്ങളെ സ്തുതിച്ചു നിത്യം ആരാധിക്കാം (2) ഈ ലോക യാത്രയിൽ തളരാതെ മുന്നേറാൻ യാഹെന്ന ദൈവത്തെ ആരാധിച്ചിടാം (2);- നമുക്കരാ... 3 ശത്രുവിൻ കൈയ്യിൽ അകപ്പെടാതെ കരുതിയ നാഥനെ നമിച്ചിടാം രോഗപീഢയിൽ തളർന്നിടാതെ താങ്ങിയ കർത്തനെ വാഴ്ത്തിടാം; നമ്മെ തിരുരക്തത്താലെന്നും കഴുകി തലോടുന്ന കരങ്ങളെ ഓർത്തെന്നും സ്തുതിച്ചിടാം(2) വീണ്ടും വരാമെന്നു വാഗ്ദത്തമേകിയ യാഹെന്ന ദൈവത്തെ ആരാധിച്ചിടാം(2);- നമുക്കരാ...

Related Songs