Malayalam Hymn
Papi njan mahaapaapi njan para
Papi njan mahaapaapi njan para lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1. പാപി ഞാൻ മഹാപാപി ഞാൻ പരാ! യേശു നാഥാ! സ്വാമി!
കോപിച്ചീടല്ലേ ദൈവജാതനേ-യേശുനാഥാ! സ്വാമി!
2. നാവിനാൽ മനം ക്രിയയാലുമേ യേശുനാഥാ! സ്വാമി!
നിൻ വിരോധിയായ് പാപി ഞാൻ-പരാ-യേശുനാഥാ! സ്വാമി!
3. നീതി നോക്കിയാൽ ഭീതിയേറുന്നേ-യേശുനാഥാ! സ്വാമി!
ഹേതുവിങ്ങില്ലേ-വാദിച്ചീടുവാൻ-യേശുനാഥാ! സ്വാമി!
4. ഞാൻ ചെയ്യാത്തൊരു തിന്മയിങ്ങില്ലേ-യേശുനാഥാ! സ്വാമി!
പിൻതിരിയല്ലേ എൻ പരാ! പരാ!- യേശുനാഥാ! സ്വാമി!
5. തിന്മയല്ലാതെ നന്മയിങ്ങില്ല-യേശുനാഥാ! സ്വാമി!
നന്മ തിന്മയാൽ തീർന്നു പോകുന്നേ-യേശുനാഥാ! സ്വാമി!
6. ചിന്തിച്ചെൻ ഉള്ളം വെന്തു നീറുന്നേ-യേശുനാഥാ! സ്വാമി!
എന്തു ഞാൻ ചെയ്തേൻ എൻ പരാ! പരാ!-യേശുനാഥാ! സ്വാമി!
7. അന്നു കള്ളന്നു ദത്തമാം ക്ഷമ-യേശുനാഥാ! സ്വാമി!
ഇന്നീ പാപിക്കും തന്നീടേണമേ- യേശുനാഥാ! സ്വാമി!
8. നീ വെടിയല്ലേ-പാപിയാമെന്നെ-യേശുനാഥാ! സ്വാമി!
പോവതിനൊരു-പാതമറ്റില്ലേ-യേശുനാഥാ! സ്വാമി!
9. എന്നെ മോചിപ്പിച്ചാൽ തന്നെ നിൻകൃപ-യേശുനാഥാ! സ്വാമി!
നന്നേ ശോഭിക്കും നന്മ ദായക-യേശുനാഥാ! സ്വാമി!
10. കാലം പോകുന്നേ മാലിൽ ചാകും മുൻ-യേശുനാഥാ! സ്വാമി!
ചേലോടെ കൃപ-ചെയ്തീടേണമേ-യേശുനാഥാ! സ്വാമി!