Malayalam Hymn
Karthavin varavinte shabdam kelkkaaraay
Karthavin varavinte shabdam kelkkaaraay lyrics · Malayalam Christian Song · Video
The Hymnal0 plays
Lyrics
1 കർത്താവിൻ വരവിന്റെ ശബ്ദം കേൾക്കാറായ്
സ്വർഗ്ഗാധിസ്വർഗ്ഗത്തിൽ ഒരുക്കം പൂർത്തിയായ്
വിളിക്കപ്പെട്ട കാന്തയെ ഒരുങ്ങീടുക
കുഞ്ഞാടിൻ രക്തത്താൽ കഴുകൽ പ്രാപിക്ക
chorus
ഹാലേലുയ്യാ ഹാലേലുയ്യാ
ഹാലേലുയ്യാ ഹാലേലുയ്യാ (2)
2 വചനത്തിൻ വെളിച്ചം ഹൃത്തിലുള്ളവർ
പാപത്തിൻ മാലിന്യം നീക്കിയവർ
പാപജഡത്തിൻ മോഹമകറ്റിയവർ
ഉയരാൻ ഒരുങ്ങാം മേഘത്തേരതിൽ;-
3 മർത്യനെ മൃത്യുവിൻ ഏകും മോഹങ്ങൾ
ഹൃത്തിൽ നിന്നുമകറ്റി രാജാഗമനത്തെ
ആയാറിൽ എതിരേൽക്കാം വാനദൂതരുമായ്
മൃത്യുവെ ജയിച്ച വിശുദ്ധരുമായി;-
4 തേജസ്സിൻ കിരീടധാരിയായവൻ
മേഘത്തേരിൽ താൻ വന്നീടുമേ
ഉഷസു ധരിച്ചും ഹെർമ്മോൻ മഞ്ഞു പുതച്ചും
വേൾക്കാൻ ആഗതനാകും കാന്തനെ;-
5 അന്നവർ ഉല്ലാസത്തോടാർക്കും ജയത്താൽ
ഹേ മരണമേ നിന്റെ ജയമെവിടെ
മരണത്തെ ജയിക്കും ക്രിസ്തുവിൻ ശബ്ദം
മദ്ധ്യവാനിൽ കേൾക്കും നിത്യതയോളം;-