Kanthanam yeshu velippedaray

Malayalam Hymn

Kanthanam yeshu velippedaray

Kanthanam yeshu velippedaray lyrics · Malayalam Christian Song · Video

The Hymnal
0 plays
WhatsApp

Lyrics

1 കാന്തനാം യേശു വെളിപ്പെടാറായ് കാന്തയാം സഭയെ ചേർത്തിടാറായ്(2) ദീപങ്ങൾ തെളിക്കാം ഉണർന്നീടാം കാന്തനാം യേശുവെ എതിരേൽപ്പാൻ(2) ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം അല്ലലെല്ലാം തീരാൻ കാലമായ്(2) ശോഭയേറും നാട്ടിൽ വാനദൂതരൊത്ത്(2) പൊന്മുഖം കണ്ടാരാധിച്ചിടും ശോഭയേറും നാട്ടിൽ വാനദൂതരൊത്ത്(2) പൊന്മുഖം കണ്ടാരാധിച്ചിടും 2 കഷ്ടമില്ലവിടെ ദുഃഖമങ്ങില്ലാ രോഗമില്ലവിടെ മരണവുമില്ലാ(2) ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം അല്ലലെല്ലാം തീരാൻ കാലമായ്(2) 3 നിന്ദയില്ലവിടെ പരിഹാസമങ്ങില്ലാ പീഢയില്ലവിടെ ഭീതിയുമില്ലാ(2) ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം അല്ലലെല്ലാം തീരാൻ കാലമായ്(2) 4 താതനുണ്ടവിടെ അനാഥനല്ലാ ഞാൻ പ്രിയരുണ്ടവിടെ ഞാനേകനുമല്ലാ(2) ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം അല്ലലെല്ലാം തീരാൻ കാലമായ്(2) 5 മണ്ണിൽ നാം അന്യർ പരദേശിയാണല്ലോ വിണ്ണിൽ നാം ധന്യർ സ്വർ-വീട്ടിലാണല്ലോ(2) ഹല്ലേലുയ്യാ പാടാം ആരാധിച്ചാർത്തിടാം അല്ലലെല്ലാം തീരാൻ കാലമായ്(2)

Related Songs