Yeshu eniykkenthoraashvaasam aakunnu

Malayalam Hymn

Yeshu eniykkenthoraashvaasam aakunnu

Yeshu eniykkenthoraashvaasam aakunnu lyrics · Malayalam Christian Song

The Hymnal
0 plays
Lyrics onlyWhatsApp

Lyrics

യേശു എനിയ്ക്കെന്തോരാശ്വാസമാകുന്നു ആശ്ലേഷിച്ചിടുന്നു തൃക്കൈകളാൽ 1 ക്ഷീണം വർദ്ധിച്ചെന്നിൽ കാണുന്ന നേരം തൃ- പ്പാണികളാൽ തഴുകീടുന്നു താൻ താണുവന്നെന്നെ തഴുകുന്നവനെ ഞാൻ കാണുന്നതെന്തു മഹാനന്ദമെ;- 2 കായസുഖമില്ലാതായിട്ടു ഞാൻ രോഗ- ശയ്യ തന്നിൽ കിടന്നീടുന്നെങ്കിൽ മെയ്യോടണഞ്ഞശു നായകനെൻ കായം പയ്യേ തഴുകുന്നെന്താശ്വാസമേ;- 3 ചൂരച്ചെടിയുടെ കീഴിലഹം മനോ- ഭാരപ്പെട്ടു കിടന്നീടുന്നെങ്കിൽ ചാരത്തണഞ്ഞു തൻ ദൂതർ ചൂടുള്ളാരാ ഹാരം തന്നു ബലം നല്കീടുമേ;- 4 വാടിയോരാനനത്തോടെ എമ്മാവൂസി- ന്നോടുവതിന്നിടയായീടുകിൽ കൂടെ നടന്നമ്പേറിടും മൊഴികളാൽ ചൂടുള്ള ചേതസ്സിങ്ങേകീടുമേ - 5 ഏകാന്ത വാസമാം പത്മോസുദ്വീപിൽ ഞാ- നാകുന്നു എങ്കിലനേരത്തിലെൻ നാകേശനേറ്റവും പ്രകാശ്യരൂപനായ് നാക പ്രഭാവങ്ങൾ കാട്ടീടുമേ;- എന്റെ ദൈവം സ്വർഗ്ഗ സിംഹാസനം: എന്ന രീതി

Related Songs